മാഹി : സംയോജിത ശിശു വികസന പദ്ധതിയുടെ ഭാഗമായി മിഷൻ ശക്തിയുടെ നേതൃത്വത്തിൽ’ഗർഭകാല പരിരക്ഷയും കുടുബാസൂത്രണ മാർഗ്ഗങ്ങളും’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു.ആരോഗ്യ വകുപ്പ് പബ്ലിക്ക് ഹെൽത്ത് നഴ്സിംഗ് ഓഫീസർ ബി ശോഭന ശില്പശാല ഉദ്ഘാടനം ചെയ്തു. കെ ദൃശ്യ അധ്യക്ഷത വഹിച്ചു. കെ മിനി, വി പി സുജാത, ദീപ്തി ദേവദാസ്, ദീപ, കെ പി രതിക, കെ ബനിഷ എന്നിവർ സംസാരിച്ചു. മിഷൻ അംഗങ്ങളായ ഐശ്വര്യ, ബൈയ്നി എന്നിവർ നേതൃത്വം നൽകി.