കണ്ണൂര്‍ പുഷ്‌പോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര കവറേജ് (അച്ചടി മാധ്യമം) പുരസ്‌ക്കാരം സുദിനം സായാഹ്ന പത്രത്തിനാണ്. രണ്ടാം സ്ഥാനം: ദേശാഭിമാനി ദിന പത്രം. എം അബ്ദുള്‍ മുനീര്‍ ( സുദിനം) ആണ് മികച്ച റിപ്പോര്‍ട്ടര്‍. രാഗേഷ് കായലൂര്‍ ( ദേശാഭിമാനി) രണ്ടാം സ്ഥാനം നേടി. ദേശാഭിമാനിയിലെ സുമേഷ് കോടിയത്ത് ആണ് മികച്ച ഫോട്ടോഗ്രാഫര്‍.
ദൃശ്യമാധ്യമം വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌ക്കാരം കണ്ണൂര്‍ വിഷനാണ്. മനോജ് മയ്യിലാണ് ഈ വിഭാഗത്തിലെ മികച്ച റിപ്പോര്‍ട്ടര്‍. ശ്രവ്യ മാധ്യമം വിഭാഗത്തില്‍ ആകാശവാണി കണ്ണൂര്‍ നിലയത്തിനാണ് സമഗ്ര കവറേജിനുള്ള പുരസ്‌ക്കാരം. കെ ഒ ശശിധരന്‍, സി സീമ എന്നിവര്‍ ഈ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായി.
ജൂലൈ 22ന് വൈകിട്ട് നാല് മണിക്ക് കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് കണ്ണൂര്‍ ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി വി പി കിരണ്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.