പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ അഭിഭാഷക ധനസഹായ പദ്ധതിക്ക് (2024-25) അപേക്ഷ ക്ഷണിച്ചു. കേരള ബാർ കൗൺസിലിൽ 2021 ജൂലായ് 1 നും 2024 ജൂൺ 30 നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്ന കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത പിന്നാക്ക വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം.
മുൻ വർഷങ്ങളിൽ ഒന്നാം ഗഡു ലഭിച്ചവർ രണ്ട്, മൂന്ന് ഗഡുക്കൾക്കായുള്ള റിന്യൂവൽ അപേക്ഷ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസിൽ മാനുവലായി സമർപ്പിക്കണം. അവസാന തീയതി ജൂലൈ 31. പദ്ധതി സംബന്ധിച്ച വിവരങ്ങൾ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഫോൺ 0495-2377786.