Latest News From Kannur

ജില്ലാ ശിശു ക്ഷേമ സമിതി കരിയര്‍ ഗൈഡന്‍സ് പരിപാടിക്ക് തുടക്കം

0

ജില്ലാ ശിശു ക്ഷേമ സമിതി സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം (സ്‌കോപോസ്) ജില്ലാതല ഉദ്ഘാടനം മൊറാഴ ഗവ. ഹൈസ്‌ക്കൂളില്‍ നടന്നു.

ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് വിവിധ കോഴ്‌സുകളും തൊഴില്‍ സാധ്യതകളും പരിചയപ്പെടുത്തുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡണ്ട് എന്‍ ടി സുധീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രഫ. കെ പി ജയരാജന്‍ ക്ലാസെടുത്തു. ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി സുമേശന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാജന്‍ തോമസ്, ഹെഡ്മാസ്റ്റര്‍ കെ വി ഷാജി, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ എം രസില്‍രാജ്, ട്രഷറര്‍ വിഷ്ണു ജയന്‍, ജോ. സെക്രട്ടറി യു കെ ശിവകുമാരി, എക്‌സിക്യുട്ടീവ് അംഗങ്ങളായ അശോക് കുമാര്‍, പ്രവീണ്‍ രുക്മ തുടങ്ങിയവര്‍ സംസാരിച്ചു.ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ ചെലവ്
കണക്ക് പരിശോധന നടന്നു.

Leave A Reply

Your email address will not be published.