തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കഴിഞ്ഞ ഒരു മാസത്തി ലധികമായി പി എ
(പേർസണൽ അസിസ്റ്റന്റ്) യെ നിയമിക്കാത്തതിൽ എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ
സ്റ്റാഫ് അസോസിയേഷൻ ശക്തമായ പ്രതി ഷേധം രേഖപ്പെടുത്തി .കഴിഞ്ഞ ഒരു
മാസമായി വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ എയ്ഡഡ് സ്കൂളിന്റെയും
അധ്യാപകരുടെയും, ജീവനക്കാരുടെ യും നൂറ് കണക്കിന് ഇൻക്രിമെന്റ് , ദിവസ
വേതനാടിസ്ഥാ ത്തിൽ സമർപ്പിച്ച നിരവധി ബില്ലുകൾ, ഗ്രേഡ്, നിയമന അംഗീകാരം,
BILL AUTHENTICATION തുടങ്ങിയവയൊക്കെ ഇതോടെ അനിശ്ചിതത്തിൽ
ആയിരിക്കുകയാണ് . നിരവധി പ്രശ്നങ്ങളിലാണ് ഇതുമൂലം ഓരോ സ്കൂളുകളും
നേരിടുന്നത് .ഒരു ബിൽ എടുത്താൽ അത് 45 ദിവസത്തിനകം ട്രഷറിയിൽ സമർപ്പി
ച്ചില്ലെങ്കിൽ ആ ബിൽ ക്യാൻസൽ ചെയ്ത് വീണ്ടും പുതിയ ബില്ല് എടുക്കേണ്ടി
വരും. ഇപ്പോൾ തന്നെ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിച്ച പല
ബില്ലുകളും 40 ദിവസം കഴിഞ്ഞിരിക്കുകയാണ് ആ മുഴുവൻ ബില്ലും ക്യാൻസൽ ചെയ്തു
പുതിയ ബിൽ എടുക്കുക എന്നത് ജീവനക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമാണ്
ഉണ്ടാകുന്നത് താത്കാലികമായി പി.എ യുടെ ചാർജ് കൊടുത്തു ജീവനക്കാരുടെ
പ്രശ്ന ങ്ങൾ പരിഹരിക്കാൻ പോലും വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല
എത്രയും പെട്ടെന്ന് തന്നെ ഇതിന് ഒരു പരിഹാരം കാണണമെന്ന് എയ്ഡഡ് സ്കൂൾ
മിനിസ്റ്റീരിയൽ സ്റ്റാഫ് അസ്സോസിയേഷൻ ആവശ്യപ്പെടുന്നു .അല്ലാത്ത പക്ഷം
ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ശ്രീ.സന്തോഷ് കരിയാട്
,സെക്രട്ടറി ശ്രീ.ഷിജു.എ.കെ, ട്രഷറർ.ശ്രീ.സന്തോഷ് കുമാർ.പി ,ശ്രീ
മനോജ്.കെ.വി, ശ്രീ സുനീഷ്.ടി.എം, ശ്രീ.പ്രദീഷ് കൊളവല്ലൂർ ശ്രീ.സുജിത്ത് . സി ,
ശ്രീ.സുജിത്.ടി.പി,ശ്രീ.സിബിൻ.കെ, ശ്രീഇസ്മയിൽ. ടി.പി
.ശ്രീ.രാജീവൻ.പി,ശ്രീ.രഞ്ജിത്ത്കരാറത്ത്എന്നിവർ യോഗത്തിൽ പങ്കെടുത്തു. .
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post