പാനൂർ : പരിസ്ഥിതിസംരക്ഷണത്തിൻ്റെ ഭാഗമായി പാനൂർ ലയൺസ് ക്ലബ് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നേന്ത്രവാഴക്കന്നു കൾ വിതരണം ചെയ്തു. കാർഷിക സംസ്കാരം വിദ്യാർത്ഥികളിലൂടെ തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഴക്കന്നുകൾ നൽകിയത്. ലയൺസ് ഡിസ്ട്രിക്റ്റ് റീജണൽ ചെയർമാൻ പി.പി സുധീഷ് വാഴക്കന്ന് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപകൻ കെ.പി ജയരാജൻ അധ്യക്ഷത വഹിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ, ലയൺസ് ഭാരവാഹികളായ ബിജോയ് എസ്. നമ്പ്യാർ, കെ കൃഷ്ണൻമാസ്റ്റർ, കെ.കെ മോഹൻദാസ്, പി.പി ശ്രീധരൻ, രാജൻനമ്പ്യാർ, പി.കെ രവീന്ദ്രൻ, എം. ജയശീലൻ, പിടിഎ പ്രസി.നസീർ ഇടവലത്ത്, മാനേജർ എ. കലേഷ് എന്നിവർ സംസാരിച്ചു. . ഡിസ്ട്രിക്‌റ്റ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി പി. പവിത്രൻ സ്വാഗതവും, സൂരജ് ധർമ്മാലയം നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.