Latest News From Kannur

ജനറല്‍ നഴ്‌സിങ്: അപേക്ഷ ക്ഷണിച്ചു

0

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് സ്‌കൂളുകളില്‍ 2024-25 വര്‍ഷത്തേക്ക് ജനറല്‍ നഴ്‌സിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളെടുത്ത് പ്ലസ്ടു/തത്തുല്യ പരീക്ഷ 40 ശതമാനം മാര്‍ക്കോടുകൂടി പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് മാര്‍ക്കിളവ് ലഭിക്കും. സയന്‍സ് വിഷയം പഠിച്ചവരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങളില്‍ പ്ലസ്ടു പാസായവരെയും പരിഗണിക്കും. എ എന്‍ എം കോഴ്‌സ് പാസായ രജിസ്‌ട്രേഡ് എ എന്‍ എം നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.dhskerala.gov.in ല്‍ ലഭിക്കും. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റു വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അപേക്ഷാ ഫീസ് 0210-80-800-88 ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ചതിന്റെ അസ്സല്‍ ചലാന്‍ എന്നിവ സഹിതം ജൂലൈ ആറിന് വൈകിട്ട് അഞ്ച് മണിക്കകം ബന്ധപ്പെട്ട നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. കണ്ണൂര്‍ ജില്ലയില്‍ അപേക്ഷിക്കുന്നവർ പ്രിന്‍സിപ്പല്‍, ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ്, കണ്ണൂര്‍ 670004 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ വേണം. ഫോണ്‍: 0497 2705158.

Leave A Reply

Your email address will not be published.