വായനാ മാസാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല സമിതി സംഘടിപ്പിക്കുന്ന നോവല്‍ ആസ്വാദനക്കുറിപ്പ്, തിരക്കഥാ രചനാ മത്സരങ്ങളുടെ തിയ്യതി നീട്ടി. സ്‌കൂള്‍ മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ ബിആര്‍സിയിലേക്ക് നല്‍കേണ്ട തിയ്യതിയാണ് ജൂലൈ അഞ്ചിലേക്ക് നീട്ടിയത്.
യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള നോവല്‍ ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ ആസ്വാദനമാണ് തയ്യാറാക്കേണ്ടത്. രചന 300 വാക്കില്‍ കവിയരുത്. മികച്ച സൃഷ്ടി തെരഞ്ഞെടുത്ത് സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തി ജൂലൈ അഞ്ചിന് വൈകുന്നേരത്തിനകം ബിആര്‍സിക്ക് നല്‍കണം.
ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കാണ് തിരക്കഥാ രചന മത്സരം.
ചെറുകഥയെ ആധാരമാക്കി തിരക്കഥ രചിക്കുകയാണ് മത്സരം. ഓരോ സ്‌കൂളില്‍ നിന്നും മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു എന്‍ട്രിയാണ് ബിആര്‍സിക്ക് നല്‍കേണ്ടത്. രണ്ട് ചെറു കഥകള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശിക്കാം. ഇതില്‍ നിന്ന് മത്സരാര്‍ഥി ഇഷ്ടമുള്ള ഒരു കഥയെ ആധാരമാക്കി തിരക്കഥ രചിക്കണം. മത്സര സമയം കഥ വായിക്കാന്‍ ഉള്‍പ്പെടെ ഒന്നരമണിക്കൂര്‍. (കഥയുടെ പിഡിഎഫ് കോപ്പി നല്‍കാവുന്നതാണ്). ഒരു സ്‌കൂളില്‍ നിന്ന് മികച്ച ഒരു സൃഷ്ടി ജൂലൈ അഞ്ചിനകം ബിആര്‍സിയിലേക്ക് എത്തിക്കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post