തലശ്ശേരി എം എ സി ടി കോടതിയില്‍ ഗവ.പ്ലീഡറെ നിയമിക്കുന്നതിന് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ജനന തിയ്യതി തെളിയിക്കുന്ന രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 15ന് വൈകിട്ട് അഞ്ച് മണിക്കകം കലക്ടറേറ്റിലെ സീക്രട്ട് സെക്ഷനില്‍ സമര്‍പ്പിക്കണം. 0497 2700645