തലശ്ശേരി :ചക്കരക്കൽ പൊലീസ് സ്റ്റേഷൻ , തലശ്ശേരി സി.ജെ.എം പരിധിയിൽ നിന്നും മാറ്റാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി ബാറിലെ അഭിഭാഷകർ നിരാഹാര സമരം ആരംഭിച്ചു.തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ പരിധിയിൽ നിന്നും ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കേസുകൾ മാറ്റുന്നതിൽ പ്രതിഷേധിച്ചാണ് അഭിഭാഷക സമരം.
കണ്ണൂർ കോടതിയിലേക്കാണ് ചക്കരക്കൽ പൊലീസ് സ്റ്റേഷൻ കേസുകൾ മാറ്റുന്നത്. ഇതുവരെയുള്ള സ്ഥിതി തുടരണമെന്നാണ് തലശ്ശേരി ബാറിലെ അഭിഭാഷകർ ആവശ്യമുന്നയിക്കുന്നത്. നിരാഹാര സമരത്തിന് ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. സജീവൻ , സെക്രട്ടറി ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post