പാനൂർ : കരിയാട് സർവീസ് സഹകരണ ബാങ്കിൽ 24 വർഷം സെക്രട്ടറിയായി സേവന മനുഷ്ഠിച്ചു സർവീസിൽ നിന്നും വിരമിക്കുന്ന കെ. അജിത്ത് കുമാറിന് യാത്രയയപ്പ് നൽകി. കരിയാട് സിഎച്ച് മൊയ്തു മാസ്റ്റർ ഓഡിറ്റോറിയത്തിൽ മുൻ എംഎൽഎ എം പ്രകാശൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ്
ഇ കെ മനോജ് അധ്യക്ഷനായി. സെക്രട്ടറിക്കുള്ള ബാങ്കിൻ്റെ ഉപഹാരം എം പ്രകാശനും, മൊമൊൻ്റോ പാനൂർ നഗരസഭ കൗൺസിലർ എംടികെ ബാബുവും, ജീവനക്കാരുടെ ഉപഹാരം പി രവീന്ദ്രനും നൽകി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ബാങ്കിലെ ജീവനക്കാരുടെയും, ഡയറക്ടർമാരുടെയും മക്കളെ മുൻ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഇ കുഞ്ഞബ്ദുള്ള അനുമോദിച്ചു. പാനൂർ നഗരസഭ കൗൺസിലർമാരായ ബിന്ദു മേനാറത്ത്, ആവോലം ബഷീർ, സിപിഐ എം കരിയാട് ലോക്കൽ സെക്രട്ടറി വികെ ശശീന്ദ്രൻ, പെരിങ്ങത്തൂർ ലോക്കൽ സെക്രട്ടറി എം സജീവൻ, പാനൂർ ഏരിയ കമ്മിറ്റിയംഗം പി മനോഹരൻ, പികെ പത്മനാഭൻ,ടിഎച്ച് നാരായണൻ, എം സുധാകരൻ, ജയചന്ദ്രൻ കരിയാട്, പി പ്രഭാകരൻ, പികെ രാജൻ, കെസിഇയു പാനൂർ ഏരിയ പ്രസിഡൻ്റ് സിപി അനീഷ്, സികെ മുഹമ്മദ്, പി പ്രേമി എന്നിവർ സംസാരിച്ചു. ബാങ്ക് അസി: സെക്രട്ടറി ടിപി പ്രമീള സ്വാഗതവും, കോടൂർ ബാലൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post