പൊന്ന്യം : പ്രമുഖ ഗാന്ധിയനും കോൺഗ്രസ് നേതാവും പഞ്ചായത്ത് മെമ്പറുമായിരുന്ന സി.കെ. കണാരൻ വൈദ്യരുടെ പതിമൂന്നാം ചരമദിനം ആചരിച്ചു . നവതി മണ്ഡപത്തിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു എ.വി.രാമദാസൻ അധ്യക്ഷത വഹിച്ചു. എരഞ്ഞോളി ഗ്രാമ പഞ്ചയത്ത് മെമ്പർ സു ശിൽ ചന്ദ്രോത്ത്, എ.കെ. പുരുഷോത്തമൻ നമ്പ്യാർ, എൻ. ഹരീന്ദ്രൻ, ഒ ഹരിദാസൻ, എം. രഘുനാഥ്, ഡോ. . സി.കെ. ഭാഗ്യനാഥ് എന്നിവർ പ്രസംഗിച്ചു