Latest News From Kannur

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 26 ന് ഞായറാഴച

0

പാനൂർ :പാനൂർ മ്യൂസിക് ലവേർസ് തലശ്ശേരി മിഷൻ ഹോസ്പിറ്റലിന്റെ
സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 26 ഞായറാഴ്ച്ച
പാനൂർ യു.പി സ്കൂളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജില്ലയിൽ ആദ്യമായാണ്
ഇത്രയും വിപുലമായ ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ പ്രമുഖ ഡോക്ടർമാർ പങ്കെടുക്കും.
ഡോക്ടർമാർ നിർദ്ദേശിക്കുന്ന ടെസ്റ്റുകളും
മരുന്നുകളും ക്യാമ്പിൽ സൗജന്യമായി വിതരണം ചെയ്യും.
ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് ലഭിക്കുന്ന ആശ്വാസ കാർഡ് പ്രകാരം
മിഷൻ ഹോസ്പിറ്റലിലെ ഒ.പി ഒഴികെയുള്ള എല്ലാ
സേവനങ്ങളിലും അഞ്ചു മുതൽ 15 ശതമാനം വരെ കിഴിവ് ലഭിക്കും. രാവിലെ 8 മണിക്ക് ക്യാംപ് ആരംഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ. ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഗൈനക്കോളജി, നെഫ്രോളജി, പീഡിയാട്രി, പൾമനോളജി, കാർഡിയോളജി, ഓർത്തോ പീഡിക്ക്, ഫിസിയോ തെറാപ്പി, ഓഡിയോളജി വിഭാഗങ്ങൾ പങ്കെടുക്കും.
രജിസ്റ്റർ ചെയ്യേണ്ട നമ്പർ 9544523195.
വാർത്താ സമ്മേളനത്തിൽ ഡോ: ഷംസിൻ, ഡോ: ബിന്ദുവേണുഗോപാൽ, പി.ആർ.ഒ ഷൈനി രാജീവ് ,സജീവ് ഒതയോത്ത്, രാജേന്ദ്രൻ തായാട്ട്, വി.എൻ രൂപേഷ് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.