അഞ്ചരക്കണ്ടി : കാവിൻമൂല ഗാന്ധി സ്മാരക വായനശാലാ ആൻറ് കെ.സി.കെ.എൻ ലൈബ്രറിയുടെയും യുവജനവേദിയുടെയും ജില്ലാ ലൈബ്രറ റി യുടെയും സംയുക്താഭി മുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം തീവ്രവാദ വിരുദ്ധ ദിനമായി ആചരിച്ചു .തീവ്രവാദ വിരുദ്ധ പ്രതിഞ്ജാ വാചകം യുവജനവേദി കോർഡിനേറ്റർ മിഥുൻ മോഹനൻ കെ.വി .ചൊല്ലിക്കൊടുത്തു.കാലത്ത് നടന്ന പുഷ്പാർച്ചനക്ക് ശേഷം ഡെൽറ്റാ അക്കാദമിയിൽ ചേർന്ന അനുസ്മരണച്ചടങ്ങ് പി.ദാസൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസി. ശ്രീ.ഇ.ചന്ദ്രൻ മാസ്റ്റർ ഉദ്.പെയ്തു.കെ.പി.മോഹനൻ ,വി.മധുസൂദനൻ , കെ.സി.ശ്രീനിവാസൻ , ബിജു എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യയുടെ ഡിജിറ്റൽ യുഗത്തിന് വിത്തുപാകിയ രാജീവ്ജിയുടെ ഓർമ്മക്കായി ഡിജിറ്റൽ മീഡിയ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി . ജി.ടെക് ഫാക്കൽറ്റി ധനന്യ എം.വി ക്ലാസെടുത്തു. ആർട്ടിഫിഷ്യൽ ഇൻറിജലൻ്റിൻ്റെ സാങ്കേതികവും പ്രായോഗികവുമായ സാദ്ധ്യതകളെക്കുറിച്ചുള്ള വിവരണമാണ് ക്ലാസിൽ പ്രതിപാദിച്ചത്. 2030 നോടു കൂടി ലോകം സഞ്ചരിക്കുന്ന എ.ഐ പാതയുടെ സമഗ്രമായ വളർച്ചയും വിശദീകരിക്കപ്പെടുകയുണ്ടായി. മുതിർന്നവർ ഉൾപ്പെടെ ധാരാളം വിദ്യാർത്ഥികളും ഡിജിറ്റൽ ക്ലാസിൽ പങ്കെടുക്കുകയുണ്ടായി.
Sign in
Sign in
Recover your password.
A password will be e-mailed to you.