Latest News From Kannur

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ സ്വപ്ന പദ്ധതിയായ നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം വർഷത്തിലേക്ക്.

0

പാനൂർ :പന്ന്യന്നൂർ പഞ്ചായത്ത് കുടുംബശ്രീ നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.2022 മെയ് 20നാണ് നാദ ബ്രഹ്മം ശിങ്കാരി മേളം ടീം അരങ്ങേറ്റം നടത്തുന്നത്.ചിത്രൻ പാനുണ്ടയുടെ ശിക്ഷണത്തിലായിരുന്നു ടീം പരിശീലനം നേടിയത്. കേരളത്തിനകത്തും പുറത്തുമായി നാനൂറിലധികം പരിപാടികൾക്ക് മേളക്കൊഴുപ്പേകി വിജയകരമായ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ് 17 പേരടങ്ങിയ ഈ വനിതാ സംഘം. 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 1,70,000 രൂപ പദ്ധതി വിഹിതവും, 1,30,000 രൂപ ബാങ്ക് വായ്പയുമനുവദിച്ചാണ് സ്വന്തമായി ശിങ്കാരി മേളം ടീമിനെ ഉണ്ടാക്കിയത്. രാജിതരാജേഷ് പ്രസിഡന്റും, രന്യരജീഷ് സെക്രട്ടറിയും ആണ്. ഷബിന, ബിജുന,നിഷ, ഷീല, സുധർമ്മ, രമ്യ, ഷീജ, ഷൈനി, റോഷിജ, പ്രകാശിനി, നിമിത, വിജിഷ, സുധർമ്മ, ഗ്രീഷ്മ, ധന്യ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഇപ്പോൾ നാദബ്രഹ്മം വനിതാ ഗ്രൂപ്പും, നിടുമ്പ്രം വാദ്യകലാസംഘം എന്ന പുരുഷ ശിങ്കാരി മേളം ഗ്രൂപ്പും ഒത്തു ചേർന്ന് കണ്ണൂർ ജില്ലയിൽ ആദ്യ ത്തെ മിക്സഡ് ശിങ്കാരി മേളം ഫ്യൂഷൻ ടീം ആയി നിരവധി പരിപാടികളും അവതരിപ്പിച്ചു.നാൽപ്പതോളം കലാകാരൻമാർ ചേർന്നാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ഇത്രയും അംഗങ്ങൾക്ക് ഒത്തു ചേർന്ന് പരിശീലനം നടത്താൻ സ്ഥലം വിട്ടുനൽകിയത് അട്ടമ്പായി പ്രദീശനും കുടുംബവുമാണ്. നാദബ്രഹ്മം ടീമിനെ ബന്ധപ്പെടാൻ
ഫോൺ : 9747 287 942, 9846 076 193

Leave A Reply

Your email address will not be published.