മാഹി : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിത്വ ദിനത്തിൽ പള്ളൂർ ഇന്ദിരാഭവനിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
പ്രസിഡൻ്റ് കെ മോഹനന്റെ അധ്യക്ഷതയിൽ മാഹി എംഎൽഎ രമേഷ് പറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ: എ.പി.അശോകൻ,പി പി വിനോദൻ,കെ ഹരീന്ദ്രൻ, പി.പി ആശാലത, നളിനി ചാത്തു, കെ സുരേഷ്,എന്നിവർ സംസാരിച്ചു. എ പി ഷീജ,ഷാജുകാനം, വി.ടി ഷംസുദ്ദീൻ, ശ്രീജേഷ് പള്ളൂർ,മുഹമ്മദ് സർഫാസ്,ജിജേഷ് ചാമേരി അജയൻ പൂഴിയിൽ, കെ.സി. മജീദ് എന്നിവർ നേതൃത്വം നൽകി.
അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അനുസ്മരണ സമ്മേളനവും നടത്തി.
മണ്ഡലം പ്രസിഡണ്ട് പി. ബാബുരാജിൻ്റെ അധ്യക്ഷതയിൽ
ബ്ലോക്ക് സെക്രട്ടറി പാമ്പള്ളി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി കെ അനിൽകുമാർ, കെ പി വിജയൻ, കെ പി രവീന്ദ്രൻ, ടി.സി.രാമചന്ദ്രൻ, വിജയൻ കോവുക്കൽ, ബബിത്ത് തയ്യിൽ, സോമൻ കൊളരാട്, രജ്ഞിത്ത് ചോമ്പാല,എൻ ധനേഷ്, വത്സൻ കെ, നിജേഷ് കെ പി എന്നിവർ പ്രസംഗിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post