മാഹി: ചാലക്കര പോന്തയാട്ട് റോഡിൽ ഡോ :തമ്പാൻ്റെ വീട്ടിനടുത്ത് 110 K V ട്രാൻസ്ഫോർമർ തകർന്ന് വീണു ഇന്ന് പുലർച്ചെയാണ് അപകടം. തൊട്ടടുത്ത തെങ്ങിൽ തങ്ങി നിന്നതിനാൽ വീട്ടിൽ വീഴുന്നത് ഒഴിവായി. അല്ലെങ്കിൽ അത് വൻ ദുരന്തത്തിന് വഴി വെക്കുമായിരുന്നു. ട്രാൻസ്ഫോർമറിൻ്റെ അടിഭാഗം പൂർണ്ണമായി തുരുമ്പെടുത്തിരുന്നു. പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായില്ല.