Latest News From Kannur

മൊകേരി ഈസ്റ്റ് യു.പി സ്കൂളിൽ അക്കാദമിക് സെമിനാർ നടത്തി

0

പാനൂർ : പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ നൂതന അക്കാദമിക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മൊകേരി ഈസ്റ്റ് യു.പി സ്കൂളിൽ സംഘടിപ്പിച്ച ”ഒന്നിക്കാം മുന്നേറാം” സെമിനാർ മാധ്യമ പ്രവർത്തകൻ വി.ഇ .കുഞ്ഞനന്തൻ ഉദ്ഘാടനം ചെയ്തു. സി.പി.സുധീന്ദ്രൻ മാസ്റ്റർ മോഡറേറ്ററായ ചടങ്ങിൽ ഗീത കൊമ്മേരി , ജയചന്ദ്രൻ മാസ്റ്റർ ,സി.വി.സുകുമാരൻ മാസ്റ്റർ , കെ.കൃഷ്ണൻ മാസ്റ്റർ ,അരവിന്ദൻ മാസ്റ്റർ ,പ്രേമരാജൻ മാസ്റ്റർ, ശ്രീജിത്ത് മാസ്റ്റർ, ആദർശ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം വഹിച്ചു. സ്കൂളിലെ അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദ്ധരും സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.

Leave A Reply

Your email address will not be published.