പാറാട് : പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് സ്റ്റാഫ് കൗൺസിലും പി.ടി.എ യും ചേർന്ന് യാത്രയയപ്പ് നൽകി.
വിദ്യാലയത്തിലെ കെ. പി. ദിവാകരൻ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം കെപി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ലത അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ എം ശ്രീജ, പി ടി.എ പ്രസിഡന്റ് സമീർ പറമ്പത്ത്,വാർഡ് മെമ്പർ പി.മഹിജ, എം.പി.ടി.എ പ്രസിഡന്റ് പി.സമീറ, എം മോഹനൻ , ടി.പി വിജയൻ , കരുവാങ്കണ്ടി ബാലൻ, കെ.ഷജിൽകുമാർ, പി.ബിന്ദു,പി. പ്രശാന്ത്, വത്സരാജ് മണലാട്ട് ,പി.ടി.എ പ്രതിനിധികളായ സുനിൽ കുമാർ, കെ ടി രാഗേഷ്, വിനോദൻ കെ പി തുടങ്ങിയവർ സംസാരിച്ചു. വിദ്യാലയത്തിന്റെയും പി.ടി.എ യുടെയും ഉപഹാരങ്ങൾ വിരമിക്കുന്നവർക്ക് കൈമാറി. വിരമിക്കുന്ന പ്രധാന അധ്യാപിക ടി.ടി രേഖ , അധ്യാപകരായ അനിത കെ, കെ, ഉഷാകുമാരി , ടി ഉഷാകുമാരി, ജെ. കെ ശ്രീധരൻ, കെ.പ്രദീപ്കുമാർ , കെ.കെ രാജീവൻ, ഓഫീസ് സ്റ്റാഫ് കെ. സജിത് കുമാർ
എന്നിവർ പ്രതിവചനം നടത്തി. സ്കൂളിലെ ഗായകരായ ജീവനക്കാരുടെ കൂട്ടായ്മയായ
പിആർഎം ഓർക്കസ്ട്രയുടെ ഔപചാരികമായ ഉദ്ഘാടനവും ചടങ്ങിൽ കെ പി മോഹനൻ എംഎൽഎ നിർവഹിച്ചു. കെ. സിന്ധു പ്രാർത്ഥന ആലപിച്ചു.അധ്യാപികമാരുടെ വെൽക്കം ഡാൻസും, ഗാനാലാപനങ്ങളും ചടങ്ങിന് കൊഴുപ്പേകി.
Sign in
Sign in
Recover your password.
A password will be e-mailed to you.