മാഹി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ബ്രഹ്മശ്രീ മാങ്കുളം ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മെയ് 5 മുതൽ 12 വരെ നടക്കും. 5 ന് വൈകുന്നേരം 6 മണിക്ക് ഭാഗവത സപ്താഹ യജ്ഞവേദിയിൽ ഭദ്രദീപം തെളിയിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. വിവിധ ദിവസങ്ങളിലായി പ്രഭാഷണം, വിഷ്ണു സഹസ്രനാമ പാരായണം, ഗ്രന്ഥാർച്ചന, വരാഹാവതാരം, സർവ്വൈശ്വര്യപൂജ, ഭജന, ഭദ്രകാളി പ്രാദുർഭാവം, വിദ്യാഗോപാലാർച്ചന, നരസിംഹാവതാരം, ശ്രീകൃഷണാവതാരം, ഗോപികാനൃത്തം, ഉറിയടി, രുഗ്മിണിസ്വയംവര ഘോഷയാത്ര, തിരുവാതിരക്കളി, ഹംസാവതാരം, ഉണ്ണിയൂട്ട് എന്നിവ നടക്കും.