Latest News From Kannur

കൃത്രിമ ജലപാതയെക്കുറിച്ച് വലിയ ആശങ്കകളാണ് സി പി എം പ്രവർത്തകരടക്കം പങ്കുവയ്ക്കുന്നത് യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ

0

പാനൂർ : കൃത്രിമ ജലപാതയെക്കുറിച്ച് സി.പി.എം. കാരുൾപ്പെടെ പൊതുവായി എല്ലാവരും ആശങ്കയിലാണെന്ന് വടകര ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു. മനേക്കരയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കവേയാണ് ഷാഫി ജനങ്ങളുടെ ആശങ്ക പങ്കു വെച്ചത്. ഈ കാര്യത്തിൽ ദേശവാസികളായ ജനങ്ങളോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ഭരണകൂടങ്ങൾ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോൾ ആദ്യം വിശ്വാസത്തിലെടുക്കേണ്ടത് ജനങ്ങളെയാണ്. കൃത്രിമ ജലപാതയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയാണ് ഇടതുപക്ഷ പ്രവർത്തകരടക്കം പങ്കുവയ്ക്കുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ കാര്യങ്ങൾ ഏകപക്ഷീയമായി കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ജനങ്ങളാണ് ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ശക്തി. ഭരണകൂടം അവരോട് പ്രതിബദ്ധതയുള്ളവരായിരിക്കണമെന്നും ഷാഫി പറഞ്ഞു. ആരെയും വ്യക്തിഹത്യ നടത്തുന്നത് തൻ്റെ ശീലമല്ല. ആരെയും ആക്ഷേപിക്കാൻ ഒരു നേതാക്കന്മാരും തന്നെ പഠിപ്പിച്ചിട്ടില്ല. നേരെ പറയാൻ തന്നെ ആയിരം കാരണങ്ങളുള്ളപ്പോൾ എന്തിനാണ് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതെന്നും ,നാട്ടിൽ മതേതര പ്രസ്ഥാനങ്ങളുടെ വോട്ട് കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കണമെന്ന് ആഗ്രഹമുള്ളയാളാണ് താനെന്നും ഷാഫി പറഞ്ഞു. യുഡിഎഫ് ചെയർമാൻ പി.കെ ഹനീഫ അധ്യക്ഷനായി. ജിജേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി. കെ.പി പ്രഭാകരൻ, സഹീർ പാലക്കൽ, റഷീദ് തലായി, ദിനേശൻ പച്ചോൾ, റഹ്ദാദ് മൂഴിക്കര, പവിത്രൻ കുന്നോത്ത് എന്നിവർ സംസാരിച്ചു. കെ.ചന്ദ്രബാബു സ്വാഗതം പറഞ്ഞു.
സ്ഥാനാര്‍ത്ഥിയെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ഷാള്‍ അണിയിച്ചും ബൊക്കൈ നല്‍കിയും സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ കേന്ദ്രമല്ലാത്തയിടത്തും കുട്ടികളും സ്ത്രീകളും മാലയും ബൊക്കെയുമായി ഷാഫി പറമ്പിലിനെ കാണാന്‍ റോഡിനിരുവശവും കാത്ത് നിന്നിരുന്നു. ആരെയും നിരുല്‍സാഹപ്പെടുത്താതെ സെല്‍ഫിയെടുത്തും കുശലം പറഞ്ഞും ഷാഫി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ജനത്തെ കൈയ്യിലെടുത്തു. വന്‍ ജനക്കൂട്ടമാണ് മുദ്രാവാക്യം വിളിച്ച് സ്ഥാനാര്‍ത്ഥിയെ നെഞ്ചേറ്റിയത്. ചമ്പാട് താര ജംഗ്ഷനില്‍ പിഞ്ചു ബാലന്‍ തൊപ്പിയും കണ്ണടയുമണിഞ്ഞ് കാറിന്‍ മുകളില്‍ കയറി പോസ്റ്റര്‍ ഉയര്‍ത്തി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത് എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. സ്ത്രീകളടക്കം ഒട്ടേറെയാളുകൾ ഷാഫിയെ ഹാരാർപ്പണം നടത്തി.
റഹീം ചമ്പാട്, ജാഫർ ചമ്പാട്, തഫ്ലിം മാണിയാട്ട് എന്നിവർ നേതൃത്വം നൽകി. പാറാല്‍, ഈയ്യത്തുംകാട്, ചൊക്ലി എന്നിവിടങ്ങളിലെ പ്രചരണ പരിപാടിക്ക് ശേഷം മോന്താലില്‍ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജിതേഷ് മുതുകാട്, ഷാജി എം ചൊക്ലി, ബഷീർ ചെറിയാണ്ടി , റഷീദ് തലായ്, സാഹിർ പാലക്കൽ, ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ, വി എൻ. ജയരാജ്,വി. എ നാരായണൻ, സജീവ് മാറോളി , എം പി അരവിന്ദാക്ഷൻ, അഡ്വ സി ടി സജിത്ത്, അഡ്വ വി. ഷുഹൈബ്, വി സി പ്രസാദ് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു

Leave A Reply

Your email address will not be published.