ന്യൂമാഹി : മതേതര ഇന്ത്യ വീണ്ടെടുക്കാൻ എൽ.ഡി.എഫിനൊപ്പം അണിചേരണമെന്ന ആഹ്വാനവുമായി കലാജാഥ ന്യൂമാഹിയിൽ പര്യടനം തുടങ്ങി. തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമന കലാസാഹിത്യ സംഘമാണ് ചെങ്കനൽ കലാ ട്രൂപ്പ് ഒരുക്കിയത്. നൃത്ത ശിൽപ്പം, നാടകം, സംഗീതശിൽപ്പം, തെരഞ്ഞെടുപ്പ് ഗാനങ്ങൾ എന്നിവ ഉൾപ്പെടെ കലാ ട്രൂപ്പിൽ 34 കലാകാരൻമാർ അണിനിരക്കുന്നു. യു. ബ്രിജേഷ് ട്രൂപ്പ് മാനേജരും, ബബിത പൊന്ന്യം, കെ. പ്രവീണ, പി. വിനീത, സുരാജ് ചിറക്കര, എ.കെ. രമ്യ, കെ. ബൈജു എന്നിവർ കലാജാഥയുടെ കോർഡിനേറ്റർമാരുമാണ്. മൂന്ന് ദിവസം മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിക്കും. 23 ന് ജാഥ സമാപിക്കും.