മട്ടന്നൂർ: ജില്ലയിലെ മികച്ച സ്കൗട്ട് ആൻഡ് ഗൈഡ്സിനുള്ള ചീഫ് മിനിസ്റ്റേഴ്സ് പുരസ്കാരത്തിന് അർഹരായ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിനെ അനുമോദിച്ചു. മട്ടന്നൂർ പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ ആർ എൻ പ്രശാന്ത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വളന്റിയേഴ്സിന് ഉപഹാരം നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി പി വി ദിനേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പ്രീതി എംപി സ്വാഗതവും മാനേജർ കൃഷ്ണകുമാർ കണ്ണോത്,എം കെ ഇസ്മയിൽ ഹാജി,എൻ വിജയൻ,സിദ്ധിഖ് എ പി,വിജയകുമാർ, കെ ബാബുരാജ്,അനിഷ പി, കെ എം രേഷ്മ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു സ്കൗട്ട് മാസ്റ്റർ ദിലീപ് കൊതേരി പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു