പാനൂർ : പാനൂർ ഹെെസ്കൂൾ 1984-85 എസ് എസ് എൽ സി ബാച്ച് -ഓർമ്മ – സഹപാഠി ഗ്രൂപ്പിൻ്റെ ഒന്നാം വാർഷിക ജനറൽ ബോഡി പാനൂർ ഹൈസ്കൂളിൽ വെച്ച് നടന്നു. ഫിസിക്സിൽ പി.എച്ച്.ഡി. പഠനത്തിന് ഗ്രീസിലെ ക്രെറ്റെ യൂണിവേഴ്സിറ്റിയിൽ നിന്നും
മേരി ക്യൂറി ഫെലോഷിപ്പ് നേടിയ ഓർമ്മ സഹപാഠി കൂട്ടായ്മയിലെ അംഗം കനകരാജിൻ്റെ മകൾ എൻ. അനുശ്രീക്ക്
അനുമോദനം നല്കി. വാർഷിക ജനറൽ ബോഡി യോഗത്തിൽ പി.കെ. പ്രവീൺ മൊമൻ്റോ നൽകി അനുമോദിച്ചു. അനുശ്രീ. എൻ. മറുമൊഴി നടത്തി. പുതിയ ഭാരവാഹികളായി സെക്രട്ടറി അനില. എൻ. കെ. പ്രസിഡണ്ട് : റംലത്ത് . കെ. ട്രഷറർ : അബ്ദുൾ ലത്തീഫ് – കെ.പി. എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കെ. കെ. ധനഞ്ജയൻ സ്വാഗതം പറഞ്ഞു – കെ.വി.മുകുന്ദൻ.
ബാബു.ടി. ജയപ്രകാശ് പാനൂർ
ദിനേശൻ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post