പാനൂർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പാനൂർ ഉപജില്ലാ കൗൺസിലും സർവ്വീസിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു. പാനൂർ ഗവ. എൽപി സ്കൂളിൽ നടന്ന പരിപാടി കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ സി സുനിൽ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ ജോ. സെക്രട്ടറി സി കെ ബിജേഷ് , ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ടി ശ്രീവത്സൻ, ഉപജില്ലാ ട്രഷറർ സി വി സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉപജില്ലാ പ്രസിഡണ്ട് ടി ജോഷി അധ്യക്ഷത വഹിച്ചു. ഉപജില്ലാ ആക്ടിംഗ് സെക്രട്ടറി അമൃതചന്ദ്ര സ്വാഗതവും വൈസ് പ്രസിഡണ്ട് ഡോ.സിഎം ബിഷ നന്ദിയും പറഞ്ഞു. സംസ്ഥാന – ജില്ലാ അധ്യാപക കലാ- കായിക മേളകളിൽ വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു