പാനൂർ: പുതിയ അധ്യയന വർഷം സമാഗതമാവുമ്പോൾ അഭിരുചിയറിഞ്ഞ്
ഭാവിയിലെ പഠന സാധ്യത അടുത്തറിയുന്നതിന് കെ.പി. മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിലാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസ് സംഘടിപ്പിച്ചത്. കെ.പി.മോഹനൻ എം.എൽ.എ. അധ്യക്ഷനായി. ഡോ. ടി.പി. സേതുമാധവൻ ക്ലാസ്സെടുത്തു. ദിനേശൻ മഠത്തിൽ സ്വാഗതം പറഞ്ഞു. ഡോ. എം.കെ.മധുസൂദനൻ മോഡറേറ്ററായി. ഡോ.കെ.വി.ശശിധരൻ, ഡോ. പി.ദിലീപ്, കെ.എം.ചന്ദ്രൻ, എൻ.കെ.ജയപ്രസാദ്, യു.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post