മാഹി: പി സി ജോർജിന്റെ മാഹിയെ കുറിച്ചുള്ള പരാമർശങ്ങൾ അത്യന്തം അപലപനീയവും ഖേദഖരവുമാണ്. സാംസ്കാരിക പൈതൃകവും. സാമൂഹിക ഔന്നഥ്യവുമുള്ള ഒരു പരിഷ്കൃത ജനതയെ എവിടെനിന്നോ കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടച്ചാക്ഷേപിച്ചതിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു. ജോർജ് അടുത്തകാലത്ത് ബിജെപിയിലേക്ക് വന്നയാളാണ്, അതിന്റെ അനുഭവരാഹിത്യം അയാൾക്കുണ്ട്. അദ്ദേഹം ബിജെപിയുടെ വക്താവല്ല, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രസ്താവന തികച്ചും വ്യക്തിപരമാണ്, ഭാരതീയ ജനതപാർട്ടി മാഹി മേഖല കമ്മിറ്റിയുടെ പ്രതിഷേധം കേരള സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. അതുപോലെ പുതുച്ചേരി സംസ്ഥാന പ്രസിഡന്റും ജോർജിന്റെ വാക്കുകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്.