മട്ടന്നൂർ: ലോക വദന ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട് ജെസിഐ പഴശ്ശിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ സുചിത്ര സുധീർ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡന്റ് ദിലീപ് കൊതേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ സി രജനി പി വി സ്വാഗതവും, ഡോക്ടർ കീർത്തി പ്രഭ ക്യാമ്പ് വിശദീകരണവും നടത്തി. മട്ടന്നൂർ മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മജീദ്, മട്ടന്നൂർ മുനിസിപ്പാലിറ്റി ടൗൺ വാർഡ് കൗൺസിലർ എ മധുസൂദനൻ, ജെ സി മഹേഷ് വി എം, ജെ സി രഞ്ജിത്ത് കുമാർ, ജെ സി ഷിറോസ് കരിയിൽ,ജെ സി ലീന സുരേഷ് , ജെ സി വിജിൻ കാഞ്ഞിലേരി, ജെ സി വത്സല എം പി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചപ്പോൾ ജെ സി നിസാമുദ്ധീൻ കെ എൻ നന്ദി അർപ്പിച്ച് സംസാരിച്ചു. ഡോക്ടർ ജെ സി കീർത്തി പ്രഭ, ഡോക്ടർ തസ്നിമ് മൂസ, ഡോക്ടർ സജിന സി വി,എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നൂറിൽപരം ആളുകൾ ഈ അവസരം പ്രയോജനപ്പെടുത്തി.