കൂത്തുപറമ്പ്: കൈതേരി ചാത്തോത്ത് ശ്രീ നീലകരിങ്കാളി പോർക്കലി ഭഗവതി ക്ഷേത്രത്തിൽ തുലാഭാരത്തട്ട് സമർപ്പണം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി പി.വി. രത്നശ്രി, ക്ഷേത്രം തന്ത്രി വിലങ്ങര ഭട്ടതിരിപ്പാട് മേൽശാന്തി കുഞ്ഞോളം ഉണ്ണികൃഷ്ണൻ നമ്പൂതിരി , എ.എം ദിലീപ് കുമാർ, എ.യതീന്ദ്രൻ, ഹരി നാരായണൻ, എ.കെ പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു. ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി പൂമൂടൽ ചടങ്ങും വൈകുന്നേരം കലാപരിപാടികളും അരങ്ങേറി. ഉത്സവം ഇന്ന് ( 2 1/3/34) രാത്രി ഗുരുതിയോടെ സമാപിക്കും.