കണ്ണൂർ: കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 17 ന് ഞായറാഴ്ച, കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ റേഡിയോ സുഹൃദ് സംഗമം സംഘടിപ്പിക്കുന്നു. കണ്ണൂർ ആകാശവാണി നിലയത്തിൽ നിന്നും വിരമിച്ച സീനിയർ അനൗൺസർ എം.എസ് വാസുദേവന് സംഗമത്തിൽ സ്വീകരണം നൽകും . റേഡിയോ സുഹൃദ് സംഗമം കണ്ണൂർ ജില്ല കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് പരിപാടികൾ ആരംഭിക്കും.