മാക്കൂൽ പീടിക : മൊകേരി ഈസ്റ്റ് ഗവ . യു.പി സ്കൂൾ തൊണ്ണൂറ്റിയാറാം വാർഷികാഘോഷം ആരവം – 24 സംഘടിപ്പിച്ചു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ ഉദ്ഘാടനവും വിവിധ വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നിർവഹിച്ചു.വാർഡ് മെമ്പർ പ്രസന്ന ദേവരാജ് അധ്യക്ഷത വഹിച്ചു. എൽഎസ്എസ് വിജയികൾക്കുളള ക്യാഷ് അവാർഡ് വിതരണം മൊകേരി ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വിപി റഫീക്ക് നിർവഹിച്ചു.പാനൂർ ബിപിസി അബ്ദുൾ മുനീർ കെ വി, റഫീക്ക് കുറ്റിക്കണ്ടി, കെ സാബിറ,
കെ.ഷജിന,എന്നിവർ ആശംസാ പ്രസംഗം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് കോടഞ്ചേരി സ്വാഗതവും ടി.പി പ്രസന്ന നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post