പാനൂർ: വടകര ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി.ആർ പ്രഫുൽകൃഷ്ണൻ പാനൂരിലെ ബലിദാനികളുടെ സ്മൃതി മണ്ഡപങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി.തെക്കേ പാനൂരിലെ അഡ്വ: വത്സരാജ് കുറുപ്പിന്റെ 17-ാം ബലിദാന വാർഷികാചരണത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ബിജെപി പെരിങ്ങളം മണ്ഡലം ട്രഷററായി പ്രവർത്തിക്കെ വധിക്കപ്പെട്ട കിഴക്കേ ചമ്പാട് പുളിഞ്ഞോളി ബാലൻ സ്മൃതി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി. തുടർന്ന്
യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ വധിക്കപ്പെട്ട സ്വർഗീയ കെ. ടി .ജയകൃഷ്ണൻ മാസ്റ്ററുടെ മൊകേരിയിലെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി.ബിജെപി നേതാക്കളായ പി. സത്യപ്രകാശ്, പി.പി.രാമചന്ദ്രൻ , അഡ്വ: ഷിജിലാൽ, വി.പി ഷാജി, സി.പി .സംഗീത , എൻ. രതി, കെ. കെ. ധനഞ്ജയൻ , രഗിലേഷ് അഴിയൂർ, രാജേഷ് കൊച്ചിയങ്ങാടി , രോഹിത്ത് റാം, കെ.സുബീഷ് എന്നിവർ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post