പാനൂർ : അഡ്വ: വത്സരാജ് കുറുപ്പിന്റെ 17-ാം ബലിദാന വാർഷികാചരണത്തോടനുബന്ധിച്ച് തെക്കേ പാനൂരിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ബിജെപി പെരിങ്ങളം മണ്ഡലം കമ്മിറ്റി അംഗം, അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ച വത്സരാജ് കുറുപ്പിനെ ഒരു കേസിന്റെ കാര്യം സംസാരിക്കാനെന്ന വ്യാജേന അദ്ദേഹത്തെ സമീപിച്ച് ആക്രമിച്ചു കൊലപ്പെടുത്തുകയാണ് ഉണ്ടായത്. 2007 മാർച്ച് അഞ്ചിനാണ് വത്സരാജ് കുറുപ്പ് വെട്ടേറ്റു മരണമടഞ്ഞത്. ആർ എസ് എസ് പാനൂർ ഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് അനുസ്മരണ പ്രഭാഷണം നടത്തി. പാനൂർ ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷനും വടകര മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ സി. ആർ പ്രഫുൽ കൃഷ്ണൻ , പി. സത്യപ്രകാശ്, പി.പി.രാമചന്ദ്രൻ ,അഡ്വ: ഷിജിലാൽ, വി. പി. ഷാജി, സി.പി .സംഗീത , എൻ.രതി , കെ.കെ.ധനഞ്ജയൻ , രാജേഷ് കൊച്ചിയങ്ങാടി , എം. രത്നാകരൻ, കെ.പി.സുഖില, കെ.പി. സാവിത്രി, രാജേഷ് വള്ളങ്ങാട് , കെ.സുബീഷ്, ഒ. സന്തോഷ്, രോഹിത്ത്റാം എന്നിവർ സംബന്ധിച്ചിരുന്നു