Latest News From Kannur

കെ എസ് ടി എ സംസ്ഥാന സമ്മേളനം 6 ,7 തീയ്യതികളിൽ

0

കൊല്ലം : കേരള സ്റ്റേറ്റ് ടെയിലേർസ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനം മാർച്ച് 6, 7, ബുധൻ ,വ്യാഴം ദിവസങ്ങളിൽ കൊല്ലത്ത് നടക്കും.ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ എസ് ടി എ സംസ്ഥാന പ്രസിഡണ്ട് സി സുദർശനൻ അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീരവകുപ്പ് മന്ത്രി ചിഞ്ചു റാണി മുഖ്യപ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരായ എം മുകേഷ് , പി.സി.വിഷ്ണുനാഥ് , എം നൗഷാദ് , ഐ എൻ ടി യു സി പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ തുടങ്ങിയവരുൾപ്പെടെ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം , സമാപന സമ്മേളനം, ഭാരവാഹി തെരഞ്ഞെടുപ്പ് തുടങ്ങിയവയും ചികിത്സാ സഹായ വിതരണം , ക്യാഷ് അവാർഡ് വിതരണം എന്നീ പരിപാടികളും നടക്കും.

Leave A Reply

Your email address will not be published.