തലശ്ശേരി: സുജൻ പി.കെ എഴുതി , മുദ്രപത്രം മാസിക പ്രസിദ്ധീകരിക്കുന്ന , സ്വപ്നാടനം ചെറുകഥാസമാഹാരം മാർച്ച് 9 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് തലശ്ശേരി പാർക്കോ റസിഡൻസിയിൽ നടക്കും. പത്രാധിപർ പി ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ.സി. ഉമേഷ് ബാബു പുസ്തകപ്രകാശനം നിർവ്വഹിക്കും. ഉത്തമരാജ് മാഹി പുസ്തകപരിചയം നടത്തും. സി.പി. ഹരീന്ദ്രൻ , വി പി.സുരേഷ് ബാബു , സുരേഷ് കോമത്ത് , ചൂര്യയി ചന്ദ്രൻ , വി ഇ കുഞ്ഞനന്തൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ഗ്രന്ഥകാരൻ പി.കെ.സുജൻ പ്രസംഗിക്കും. അഡ്വ.കെ.സി. മുഹമ്മദ് ശബീർ സ്വാഗതവും കതിരൂർ ടി കെ ദിലീപ് കുമാർ നന്ദിയും പറയും
Sign in
Sign in
Recover your password.
A password will be e-mailed to you.