പള്ളൂർ: കസ്തൂര്‍ബ ഗാന്ധി ഗവ: ഹൈസ്കൂളിൽ ദേശീയ ശാസ്ത്രദിനം സമുചിതമായി ആചരിച്ചു. റിട്ടയേർഡ് എ ഇ ഒ വും ശാസ്ത്ര അധ്യാപകനുമായ കെ തിലകൻ മാസ്റ്റർ ദേശിയ ശാസ്ത്ര ദിനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ പി ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ എ അജിത് പ്രസാദ് സ്വാഗതവും വി പി ഷമീദ നന്ദിയും പറഞ്ഞ ചടങ്ങിൽ കുട്ടികൾ ഒരുക്കിയ ശാസ്ത്ര ചാർട്ടുകൾ ആകർഷകമായി.ഇരുപതോളം ലഘു പരീക്ഷണങ്ങളിലൂടെ ക്ലാസ് കൈകാര്യം ചെയ്തു കൊണ്ട് തിലകൻ മാസ്റ്റർ കുട്ടികളിൽ വേറിട്ട അനുഭവങ്ങളും ശാസ്ത്ര അവബോധവും സൃഷ്ടിച്ചു.ശാസ്ത്ര ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും നിർവഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.