മമ്പറം : മമ്പറം കണക്കോട്ട് മടപ്പുര മുത്തപ്പൻ തിറയുത്സവം ഇന്നും നാളെയും നടക്കും. ഇന്ന് ക്ഷേത്ര പൂജാ ചടങ്ങുകൾക്ക് പുറമെ രാത്രി 9.15 ന് ചാക്യാർ കൂത്ത് നടക്കും. തുടർന്ന് കലാവിരുന്ന് ഉണ്ടാവും. ഇന്ന് കാരണവർ വെള്ളാട്ടം , മുത്തപ്പൻ വെള്ളാട്ടം , ഗുളികൻ വെള്ളാട്ടം എന്നിവയുണ്ടാകും. നാളെ ആരാധനാ മൂർത്തികളുടെ തിറയാട്ടം നടക്കും