കല്യാശേരി: പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പഠിച്ച വിദ്യാലയത്തിന് ഫർണിച്ചർ സംഭാവന ചെയ്തു. സഹപാഠി കൂട്ടം എന്ന പേരിൽ ഒത്തുചേർന്ന് , പഠിച്ച വിദ്യാലയത്തിന് ഫർണ്ണീച്ചർ നൽകിയത് കല്യാശ്ശേരി ഗവൺമെന്റ് ഹൈസ്ക്കൂളിൽ 1977-78 ബാച്ചിൽ എസ് എസ് എൽ സി പഠിച്ചവരാണ്. സ്ക്കൂൾ ഹെഡ്മിസ്ട്രസ് കെ പി മൈത്രി സഹപാഠി കൂട്ടം പ്രവർത്തകരിൽ നിന്ന് ഫർണ്ണീച്ചർ ഏറ്റുവാങ്ങി.