പാനൂർ : വടക്കേ പൊയിലൂർ – പാറയുള്ള പറമ്പ് – സെൻട്രൽ പൊയിലൂർ റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വത്തിൽ ജനകീയ പ്രതിഷേധ യാത്ര നടത്തി. ബിജെപി പൊയിലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രതിഷേധ യാത്ര ബിജെപി പാനൂർ മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷിജിലാൽ വടക്കേ പൊയിലൂരിൽ ഉദ്ഘാടനം ചെയ്തു. ബിജെപി ഏറിയ ജനറൽ സെക്രട്ടറി സി.റിനീഷ് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ എ. കെ. ഭാസ്കരന് അഡ്വ. ഷിജിലാൽ പതാക നൽകി യാത്ര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി. റിനീഷ് അധ്യക്ഷത വഹിച്ചു. പി.വി .ഷാജി സ്വാഗതം പറഞ്ഞു. വടക്കേ പൊയിലൂർ, പാറയുള്ള പറമ്പ് ,ചമതക്കാട്, സെൻട്രൽ പൊയിലൂർ പ്രദേശത്തെ ജനങ്ങൾ ഗുരുതരമായ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. പ്രദേശത്തെ റോഡ് ടാർ ചെയ്തിട്ട് 13 വർഷത്തിലേറെയായി. ബജറ്റിൽ റോഡിന് തുക നീക്കിവെച്ചു എന്നു പറഞ്ഞുകൊണ്ട് എംഎൽഎ ജനങ്ങളെ പറ്റിക്കുകയാണ്. ബജറ്റിൽ പണം നീക്കി വെച്ചിട്ടുണ്ടെന്ന് പറയുകയും പ്രവർത്തി ആരംഭിക്കാതിരിക്കുകയുമാണ് നടന്നു വരുന്നത്. എ .കെ ഭാസ്കരന്റെ നേതൃത്വത്തിൽ വടക്കേ പൊയിലൂരിൽ നിന്നും ആരംഭിച്ച ജാഥ പാറയുള്ള പറമ്പ്, കേളുമുക്ക് , ചമതക്കാട്, പുല്ലായിത്തോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം സെൻട്രൽ പൊയിലൂരിൽ സമാപിച്ചു.വിവിധ സ്ഥലങ്ങളിലെ സ്വീകരണ സമ്മേളനങ്ങളിൽ വി. പി ബാലൻ , വി.പി.സുരേന്ദ്രൻ , മനോജ് പൊയിലൂർ ,ഇ. പി .ബിജു, ഓട്ടാണി പത്മനാഭൻ ,എ . സജീവൻ , വി. പ്രസീത,പി .സബിത , പി ലിജീഷ് , ചന്ദ്രിക വാസുദേവ് എന്നിവർ പ്രസംഗിച്ചു. ജനകീയ പ്രതിഷേധ യാത്രയ്ക്ക് എ. കെ .ഭാസ്കരൻ , സി. റിനീഷ്, വി.പി. മനോജ്, വി.പി.പത്മനാഭൻ ,എം. സന്തോഷ്, വി.പി രജിഷ, പി. വി ഷാജി, ഷാജി പട്ടുവയൽ, പി. വിജേഷ് , എം. രജനി എന്നിവർ നേതൃത്വം നൽകി. ജനകീയ പ്രതിഷേധയാത്ര സെൻട്രൽ പൊയിലൂരിൽ സമാപിച്ചു.സമാപന സമ്മേളനം ബിജെപി സംസ്ഥാന കൗൺസിൽ അംഗം വി .പി .സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
Sign in
Sign in
Recover your password.
A password will be e-mailed to you.