Latest News From Kannur

മാഹിയിൽ സ്ഥിരം ജില്ലാ കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ: ടി അശോക് കുമാറിന്റെ പൊതു താൽപര്യ ഹരജി.

0

മാഹി :നിലവിലുളള കോടതികൾക്ക് പുറമെ മയ്യഴിയിൽ സ്ഥിരം ജില്ലാ കോടതി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാഹിയിലെ പൊതുപ്രവർത്തകനായ അഡ്വക്കേറ്റ് ടി. അശോക് കുമാർ മദ്രാസ് ഹൈക്കോടതിയി പൊതു താൽപര്യ ഹരജി ഫയൽ ചെയ്തു. നിലവിൽ ജില്ലാ കോടതിയുടെ രണ്ടുമാസത്തിൽ ഒരിക്കലുള്ള സിറ്റിംഗ് മാത്രമാണ് മാഹിയിൽ നടക്കുന്നത്. കഴിഞ മൂന്നുവർഷമായി ജില്ലാ കോടതിയുടെ സിറ്റിംഗ് മാഹിയിൽ നടക്കുന്നില്ല. പോണ്ടിച്ചേരിയിൽ പോയി കേസ് ഫയൽ ചെയ്യുന്നതിനും നടത്തുന്നതിനും വേണ്ടി ഭാരിച്ച തുകയാണ് സാധാരക്കാരനടക്കം ചിലവ് വരുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തി ബുദ്ധിമുട്ടുള്ളവർക്ക് നീതി ലഭിക്കാതിരിക്കാനുള്ള സാഹചര്യമാണ് മാഹിയിലുള്ളത്. ജില്ലാ കോടതി മാഹിയിൽ വന്നു കഴിഞ്ഞാൽ കേസുകളെല്ലാം മാഹിയിൽ നടത്തുവാനും ജനങ്ങൾക്കുണ്ടാകുന്ന ഭാരിച്ച ചിലവുകൾ ഒഴിവാക്കുവാനും കഴിയും. കോടതി വിധികളിലൂടെ മാഹിക്ക് നിരവധി നേട്ടങ്ങൾ സമ്മാനിച്ച അഡ്വ :ടി അശോക് കുമാർ ഒരു കോടതി മാത്രം ഉണ്ടായിരുന്ന മയ്യഴിയിൽ പുതുതായി ഡിസ്ട്രിക്ട് മുൻസിഫ് കോടതിയടക്കം കൊണ്ടുവന്നത് ഹൈക്കോടതിയിൽ നൽകിയ പൊതു താൽപ്പര്യ ഹരജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.

Leave A Reply

Your email address will not be published.