കോഴിക്കോട് : ജീവി ബുക്സ് പ്രസിദ്ധീകരിക്കുന്ന കഥാ സമാഹാരം – പരേഡ് – ന്റെ പ്രകാശനം ഫെബ്രുവരി 24 ന് ശനിയാഴ്ച വൈകീട്ട് 3.30 ന് , കോഴിക്കോട് പൊലീസ് ക്ലബ്ബിൽ നടക്കും. കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേർന്നാണ് ജീവി ബുക്സ് , പുസ്തക പ്രകാശന ച്ചടങ്ങ് നടത്തുന്നത്. കേരള പൊലീസിലെ 26 സേനാംഗങ്ങൾ എഴുതിയ കഥകളാണ് പരേഡിലുള്ളത്. ജീവി ബുക്സ് എഡിറ്ററും ബാലസാഹിത്യകാരനുമായ രാജു കാട്ടുപുനത്തിന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പ് പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ബാലസാഹിത്യകാരൻ
ഡോ.കെ. ശ്രീകുമാർ പുസ്തകം പരിചയപ്പെടുത്തും. കഥാകൃത്ത്യു .കെ.കുമാരൻ പുസ്തകപ്രകാശനം നിർവ്വഹിക്കും. തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി പുസ്തകം സ്വീകരിക്കും. കെ.സേതുരാമൻ ഐ.പി.എസ്. കഥാകൃത്തുക്കൾക്ക് പുസ്തകം കൈമാറും. ജീവി ബുക്സ് എം.ഡി. ജീ . വി . രാകേശ് ഉപഹാര സമർപ്പണം നടത്തും. രാജ് പാൽ മീണ ഐ.പി.എസ് , സനൽ ചക്രപാണി ,
പി.രാജേന്ദ്രരാജ , പി.ആർ രഘീഷ് ,
രാജൻ പാനൂർ എന്നിവർ ആശംസയർപ്പിക്കും.
രതീഷ് പി.കെ. സ്വാഗതവും ജീ വി ഋഷീന നന്ദിയും പറയും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post