കോഴിക്കോട് : കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്.കെ.എം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ രാവിലെ 6 മുതൽ വൈകീട്ട് 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചക്ക് 12 മുതൽ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്.എന്നാൽ കേരളത്തിൽ ജനജീവിതത്തിന് തടസ്സമുണ്ടാകില്ല. രാവിലെ 10 ന് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിക്ഷേധം ഉണ്ടാകുമെന്ന് സംസ്ഥാന സമര സമിതി കോ ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സിക്രട്ടറിയുമായ എം. വിജയകുമാർ അറിയിച്ചു.