നീർവ്വേലി: നീർവ്വേലി തട്ടുപറമ്പ് ശ്രീ ഗുരുനാഥ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷവും തിറമഹോത്സവവും ഫെബ്രുവരി 19 , 20 തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ നടക്കും. 19 ന് തിങ്കളാഴ്ച ക്ഷേത്ര പൂജാ ചടങ്ങുകൾക്ക് പുറമെ ഉച്ചക്ക് 3 മണിക്ക് മലയിറക്കം, മുത്തപ്പൻ വെള്ളാട്ടം , തുടർന്ന് ദേവീ ദേവൻമാരുടെ വെള്ളാട്ടങ്ങൾ തുടങ്ങിയ വ നടക്കും. 20 ന് ചൊവ്വാഴ്ച അതിരാവിലെ ഒരു മണി മുതൽ ഗുളികൻ , ഭൈരവൻ , നീലക്കരിങ്കാളി , ഘണ്ടാകർണ്ണൻ , കുട്ടിച്ചാത്തൻ , വസൂരിമാല , കരിങ്കാളി , വിഷ്ണുമൂർത്തി, കരുവാൾ ഭഗവതി , പൂക്കുട്ടി ശാസ്തപ്പൻ , ഉച്ചിട്ട ഭഗവതി എന്നീ ആരാധനാ മൂർത്തികളുടെ തിറയാട്ടം നടക്കും.