ചെന്നൈ: ഭാരത സർക്കാർ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനും സംയുക്തമായി ചെന്നൈ അണ്ണാ യൂനിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുന്ന സൗത്ത് റീജിയണൽ കമ്യൂണിറ്റി റേഡിയോ സമ്മേളനം ചെന്നൈയിൽ ആരംഭിച്ചു. റേഡിയോ പ്രക്ഷേപണത്തിൻ്റെ 100 വർഷങ്ങൾ ആഘോഷിക്കുന്ന ഇന്ന്, ലോക റേഡിയോ ദിന പരിപാടികളുടെ ഭാഗമായുള്ള വിവിധ പരിപാടികളും സമ്മേളനത്തിൽ നടക്കും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹ മന്ത്രി എൽ. മുരുകൻ അഭിസംബോധന ചെയ്തു. പാനൂർ ജൻവാണി 90.8 എഫ്.എം കമ്യൂണിറ്റി റേഡിയോ പ്രതിനിധിയായി സ്റ്റേഷൻ ഡയരക്ടർ നിർമ്മൽ മയ്യഴി സമ്മേളനത്തിൽ പങ്കെടുക്കുന്നു. കേരള, പുതുച്ചേരി, കർണ്ണാടക, തമിഴ്നാട്, തെലുങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുമുള്ള കമ്മ്യൂണിറ്റി റേഡിയോ പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം നാളെ അവസാനിക്കും.