Latest News From Kannur

പാനൂർ നഗരസഭ ബജറ്റ് ക്ഷേമവും സാമ്പത്തീക ഭദ്രതയും ലക്ഷ്യമാക്കിയുള്ളത്

0

പാനൂർ :പാനൂർ നഗരസഭയുടെ 2024 – 25 വർഷത്തെ ബജറ്റ് ജനക്ഷേമവും സാമ്പത്തീക ഭദ്രതയും ലക്ഷ്യമാക്കിയുള്ളതാണെന്ന് ചെയർമാൻ വി. നാസർ മാസ്റ്റർ ചൂണ്ടിക്കാട്ടി. വൈസ് ചെയർമാൻ പ്രീത അശോക് ബജറ്റ് അവതരിപ്പിച്ചു.മഹാത്മാഗാന്ധിയുടെ വാക്കുകകളും അക്കിത്തത്തിന്റെ വരികളും ഉദ്ധരിച്ച കൊണ്ടാണ് വൈസ് ചെയർമാൻ ബജറ്റ് അവതരണം ആരംഭിച്ചത്. കെ.സ്മാർട്ട് പദ്ധതിക്ക് 15 ലക്ഷം രൂപ , സമഗ്ര കുടിവെള്ള പദ്ധതിക്ക് 15 കോടി 60 ലക്ഷം രൂപ, ഭവന നിർമ്മാണത്തിന് ഒരു കോടി 30 ലക്ഷം , ശുചിത്വ മാലിന്യ പരിപാലനത്തിന് രണ്ടരക്കോടി , കൃഷിക്ക് 47 ലക്ഷം രൂപ, മൃഗ സംരക്ഷണത്തിന് 85 ലക്ഷം രൂപ , പട്ടികജാതി-പട്ടിക വർഗ്ഗ ക്ഷേമത്തിന് 40 ലക്ഷം , ചെറുകിട വ്യവസായത്തിന് 25.5 ലക്ഷം, വിദ്യാഭ്യാസം 45 ലക്ഷം , യുവജനക്ഷേമം 12 ലക്ഷം , ആരോഗ്യ മേഖല 1.40 കോടി , ഭിന്നശേഷി ക്കാർക്കുള്ള പദ്ധതി 60 ലക്ഷം , വയോജന ക്ഷേമം 22 ലക്ഷം , അഗതി ക്ഷേമം 22 ലക്ഷം , വനിത ക്ഷേമം 50 ലക്ഷം , അംഗൻവാടി 1.76 കോടി , പാലിയേറ്റീവ് കെയർ 15 ലക്ഷം , തെരുവു വിളക്കുകൾ 50 ലക്ഷം , റോഡുകൾ 7.20 കോടി , സാമൂഹ്യ സുരക്ഷാ പെൻഷൻ 9.7 കോടി , നഗരസഭാ ഓഫീസ് നിർമ്മാണം 7 കോടി , വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി 2.10 കോടി , ഹാപ്പിനസ്സ് പാർക്ക് 25 ലക്ഷം , വഴിയോരവി ശ്രമ കേന്ദ്രം 70 ലക്ഷം , നഗരസഭക്ക് ഭൂമി വാങ്ങൽ 60 ലക്ഷം , കുടുംബശ്രീ 20 ലക്ഷം , അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി 75 ലക്ഷം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്ക് ബജറ്റിൽ തുക വകയിരുത്തി.

Leave A Reply

Your email address will not be published.