Latest News From Kannur

ചൊക്ലി ബൈത്തു സക്കാത്ത് ഈ വർഷം രണ്ട് വീടുകൾ നിർമ്മിച്ചു നൽകി. 

0

മാഹി: ചൊക്ലി ബൈത്തു സക്കാത്ത് കമ്മി റ്റിയുടെ ഒരുവർഷം ഒരുവീട് എന്നപദ്ധതി യുടെ കീഴിൽ മുൻവഷ ങ്ങളിൽ നിന്നും കൂടുതലായി ഈ വർ ഷം രണ്ട് വീടുകൾ നിർമ്മിച്ചു നൽകി. വീടുകളുടെ താക്കോൽ ദാനം സ്ഥലം എംപി കെ മുരളീധരൻ നിർവ്വഹിച്ചു. ഈ വർഷം ശേഖരിച്ച സഖാത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി 21ലക്ഷം രൂപയുടെ സാമ്പത്തിക സ ഹായം 50 പേർക്കായി വിതരണം ചെയ്തു.പ്രസിഡൻറ് പി മഹമ്മൂദ് ഹാജി അദ്ധ്യ ക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസി ഡൻറ് സികെ രമ്യ, വാർഡ് മെമ്പർ പി വി ഷീജ, പി ഖാദർ മാസ്റ്റർ, കെ മൊയ്തു മാസ്റ്റർ, എന്നിവർ ആശംസകൾനേർന്നു കെ അസീസ് മാസ്റ്റർ സ്വാഗതവും അഷറഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.