Latest News From Kannur

റബ്ബർ തൈകൾ വിതരണത്തിന് തയ്യാർ

0

റബ്ബർ ബോർഡിൻറെ ഉളിക്കൽ റബ്ബർ നഴ് സറിയിൽ റബ്ബർ കപ്പു തൈകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട് ആർ ആർ ഐ ഐ 105, ആർ ആർ ഐ ഐ 414, ആർ ആർ ഐ ഐ 430 എന്നീ ഇനങ്ങളിൽ പെട്ട ഗുണമേന്മയേറിയ തൈകൾ ലഭ്യമാണ്. തൈ ഒന്നിന് 90/- ( തൊണ്ണുറു ) രൂപയാണ് വില ഒരു തൈക്കു 30/- ( മുപ്പത് ) രൂപ നിരക്കിൽ റബ്ബർ ബോർഡിൻറെ തലശ്ശേരി റീജിയണൽ ഓഫീസിൽ മുൻകൂർ പണം അടച്ചു തൈകളുടെ ലഭ്യത ഉറപ്പു വരുത്താവുന്നതാണ്. കപ്പുകൾ നഴ് സറിയിൽ തിരികെ ഏൽപ്പി- ച്ചാൽ കപ്പൊന്നിന് 7/- രൂപ നിരക്കിൽ തിരികെ നൽകുന്നതാണ്. തൈകൾ ആവശ്യമുള്ള കർഷകർ റബ്ബർ ബോർഡിൻറെ തലശ്ശേരി ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്. അപേക്ഷാഫോറം റബ്ബർ ബോർഡ് റീജിയണൽ ഓഫീസിലും, റബ്ബർ ബോർഡ് വെബ്സൈറ്റ് ആയ www.rubberboard.org.in ലും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കായി 0490-2961240/9447853414 യിൽ ബന്ധപ്പെടുക.

Leave A Reply

Your email address will not be published.