പാനൂർ :ഒളവിലം ശ്രീ വള്ളി നായക മഠം ഗുരുപൂജയയും വാർഷിക മഹോത്സവവും ഫെബ്രുവരി 12 തിങ്കളാഴ്ച നടക്കും. രാവിലെ 10.30 ന് ഗുരുപൂജ , ഭജന , വൈകിട്ട് 5.30 കൊടിയേറ്റം എന്നിവ നടക്കും. 6.45 ന് തേരെഴുന്നെള്ളത്ത് , 7 ന് സുബ്രഹ്മണ്യപൂജ , 8 ന് സാംസ്കാരിക സദസ്സ് എന്നിവയുണ്ടാകും. അഡ്വ. പി.കെ.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സദസ്സിൽ ബൈജുനാഥ് കോഴിക്കോട് മുഖ്യ ഭാഷണം നടത്തും. ശ്രീജിഷ് മാധവൻ സ്വാഗതവും പ്രശാന്ത് വടകര നന്ദിയും പറയും. പാറാൽ സരസ്വതി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്താർച്ചനയും നടക്കും.
അഡ്വ. പി.കെ.രവീന്ദ്രൻ രചിച്ച , വാക്ക് മന്ത്രമാണ് , എന്ന പുസ്തകം കെ.ബൈജുനാഥ് ശ്രീധരാനന്ദസ്വാമികൾക്ക് സമർപ്പിച്ച് പ്രകാശനം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രശാന്ത് വടകര , സി സത്യനാഥൻ , കെ. ദയാനന്ദൻ , ശ്രീജേഷ് മാധവൻ , പുനത്തിൽ ദിലീപ് എന്നിവർ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post