തലശ്ശേരി :തലശ്ശേരിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മുദ്രപത്രം മാസികയുടെ ആഭിമുഖ്യത്തിൽ മാസികയുടെ സ്ഥിര വരിക്കാരുടേയും എഴുത്തുകാരുടേയും സൗഹൃദ സംഗമം ഇന്ന് ഉച്ചക്ക് 2.30 ന് നടത്തും. തലശ്ശേരി പഴയ സ്റ്റാന്റിലെ ജുബിലി കോംപ്ലക്സിൽ , വ്യാപാരി വ്യവസായി സമിതി ഹാളിലാണ് യോഗം നടത്തുന്നത്. മാസിക പത്രാധിപർ പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമത്തിൽ ചരിത്രകാരന്നും ചിത്രകാരനും പ്രഭാഷകനുമായ കെ.കെ. മാരാർ മുഖ്യ ഭാഷണം നടത്തും . ഡോ. വി.കെ.രാജീവൻ , ചൂര്യയി ചന്ദ്രൻ , എം.കെ രാജു , ഒ പി. ശൈലജ, സി. ഇന്ദു , ചാലക്കര പുരുഷു , വി ഇ.കുഞ്ഞനന്തൻ എം.രാജീവൻ മാസ്റ്റർ , കതിരൂർ ടി.കെ. ദിലീപ് കുമാർ എന്നിവർ പങ്കെടുക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.