പാനൂർ: എൻ.എസ്.എസ് വളണ്ടിയർമാർ കൈമെയ് മറന്ന് അധ്വാനിച്ചപ്പോൾ മാലിന്യം നിക്ഷേപിക്കുന്ന പുറമ്പോക്ക് മനോഹരമായ ഉദ്യാനമായി മാറി. മൊകേരി രാജീവ് ഗാന്ധി എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായാണ് സ്നേഹാരാമം വഴിയോര പാർക്ക് തയ്യാറാക്കിയത് . പാത്തിപ്പാലം പഞ്ചായത്ത് ഓഫീസിന് സമീപമാണ് വളണ്ടിയമാർ പാർക്ക് ഒരുക്കിയത് .വാർഡ് മെമ്പർ റഫീക്കിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ പാർക്ക് ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പാൾ കെ. അനിൽകുമാർ മുഖ്യാതിഥി ആയി. കെ.രാജശ്രീ, വി.പി ഷൈനി, പി.സജിത്ത് കുമാർ, സുനിൽ കുമാർ,കെ.ഇ കുഞ്ഞഹമ്മദ്, കെ.ആനന്ദ് ,ഡോ.പി.ദിലീപ് എന്നിവർ സംസാരിച്ചു.പ്രോഗ്രാം ഓഫീസർ പി. അജിത്കുമാർ സ്വാഗതവും എൻ.എസ്. എസ് ലീഡർ കെ.ദിയ നന്ദിയും പറഞ്ഞു.